കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ‘, വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
സംസ്ഥാനത്ത് അതി തീവ്ര മഴയാണ് വരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതുകൊണ്ടു തന്നെ വയനാട് ;പത്തനംതിട്ട ;കണ്ണൂർ ;മലപ്പുറം ,കോട്ടയം.ഇടുക്കി എന്നീ ജില്ലകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട് .
അപ്രതീക്ഷിതമായി മലവെള്ള പാച്ചിൽ ഉണ്ടാവാമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് .