കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് അതി തീവ്ര മഴയാണ് വരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതുകൊണ്ടു തന്നെ വയനാട് ;പത്തനംതിട്ട ;കണ്ണൂർ ;മലപ്പുറം ,കോട്ടയം.ഇടുക്കി എന്നീ ജില്ലകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട് .
അപ്രതീക്ഷിതമായി മലവെള്ള പാച്ചിൽ ഉണ്ടാവാമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് .