പാലാ :ഭാരതീയജനതപാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും വ്യവസായ പ്രമുഖരും ബിജെപി യിൽ ചേർന്നു പാലാകോപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനിൽ നിന്ന് 48 ഓളം പേർ മെമ്പർഷിപ്പ് സ്വീകരിച്ചു ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് ബിനീഷ് ചുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. വരാൻ പോകുന്ന കാലം BJP യുടെതാണെന്നും കേരള രാഷ്ട്രീയം ബിജെപി ക്കായി മാറിക്കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
2026 ൽ കേരളം ബിജെപി ഭരിക്കുന്നതിലേക്ക് ഉള്ള ആദ്യപടിയാണ് പാലായിൽ ഇന്ന് നടന്ന ഈ ന്യൂനപക്ഷ സമുദായങ്ങളുടെ മെമ്പർഷിപ്പ് സ്വീകരണം എന്ന് മുഖ്യ പ്രഭാക്ഷണം നടത്തി കൊണ്ട് മുൻ എം എൽ എ; പി സി ജോർജ് അഭിപ്രായപ്പെട്ടു. ബിജെപി ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ജില്ല പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് ജില്ല സെക്രട്ടറി സോബിൻ ലാൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യഷൻ നോബിൾ മാത്യു; ന്യൂനപക്ഷ മോർച്ച ദേശീയ സമതിയംഗം സുമിത്ത് ജോർജ്ജ് ;ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻ്റ് റോജൻ ജോർജ്; സജി എസ് തെക്കേൽ; സെബി പറമുണ്ട; രഞ്ചിത്ത് ജി മീനഭവൻ എന്നിവർ സംസാരിച്ചു.