കൊച്ചി: മുഖ്യമന്ത്രി-കെഎസ്യു തര്‍ക്കത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്യു എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ എം കൃഷ്ണലാല്‍.

മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കമെന്ന കെ എം കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം, ബിജെപി മുന്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോള്‍ ചിലര്‍ക്കുള്ളതെന്ന് കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ചവരെയാണ് പ്ലീഡര്‍മാരാക്കിയത്. പാര്‍ട്ടികകത്ത് പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. പരാതികള്‍ ആദ്യം മാധ്യമങ്ങളിലെത്തുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും കൃഷ്ണലാല്‍ ചോദിച്ചു.