Kerala

കോൺഗ്രസിൽ തമ്മിലടിയുടെ പെരുമഴക്കാലം വരുന്നു :കെ എസ് യു പ്രസിഡന്റിനെതിരെ സെക്രട്ടറിമാർ രംഗത്ത്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ് പോര്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അമര്‍ മിഷാല്‍ പല്ലച്ചിയും രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരുടെയും വിമര്‍ശനം.

പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ അപാകതകൾ ഉണ്ടെന്നു കെ എസ് യു  സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പ്രസ്താവിച്ചത് മുതലാണ് ഗ്രൂപ്പ് യുദ്ധം ആരഭിച്ചത്.എന്നാൽ അതിനെ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളുകയാണുണ്ടായത് .ഈയിടെ ഒരു പരിപാടി കഴിഞ്ഞു കെ എസ് ഉ പ്രസിഡന്റിനെ കണ്ടിട്ടും മുഖം കൊടുക്കാതെ പോയതും വാർത്തയായിരുന്നു .

എന്നാൽ ഗ്രൂപ്പ് യുദ്ധം മുറുകുന്നതിന്റെ ലക്ഷണം എന്ന നിലയിൽ കെ സി വേണുഗോപാൽ എം പി കെ എസ് യു  വിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും ഓർമമ്മിപ്പിച്ചിട്ടുണ്ട് .അതാണ് ഗ്രൂപ്പ് യുദ്ധം  മുറുകുമെന്നു നിരീക്ഷകർ കരുതുന്നത് .എന്നാൽ രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top