പാലാ നഗരസഭയിൽ കല്ലുറുമ്പിൽ കെ കെ രഘുനാഥൻ (മണി ), ഭാര്യ അമ്പിളി രഘുനാഥൻ എന്നിവർ ഇടതു പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ദേശിയതയിലേയ്ക്ക് കടന്നെത്തി.

ദീർഘകാലം ഇടതു സഹയാത്രികനായിരുന്ന രഘുനാഥനും ഭാര്യ അമ്പിളിയും നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന അജണ്ടയിലും ബി.ജെ.പി യുടെ സംഘടനാ വൈഭവവത്തിലും ആകൃഷ്ടരായാണ് ഓൺ ലൈൻ അംഗത്വം സ്വീകരിച്ചത്. പാലാ മുൻസിപ്പാലിറ്റി ബൂത്ത് 155 ൽ നടന്ന യോഗത്തിൽ വച്ച് BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഇരുവരേയും ഷാൾ അണിയിച്ചു.

മുൻസിപ്പൽ പ്രസിഡൻ്റ് സണ്ണി മാത്യു അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി സരീഷ് കുമാർ, മണ്ഡലം ഉപാദ്ധ്യക്ഷൻ മനോജ് മാഞ്ചേരിൽ, അഡ്വ. മാണി, രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.