പാലാ: പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്ക സാധ്യത ഉണ്ടാകാനും സാധ്യതയുള്ളതിനാൽ, നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പാലാ നഗരസഭ അറിയിച്ചു.

പ്രത്യേകിച്ച് മൂന്നാനി, ചെത്തിമറ്റം, കരുമ്പത്തിക്കണ്ടം, മുരിക്കുമ്പുഴ തുടങ്ങിയ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിലെ താമസക്കാർ മുൻകരുതലുകൾ സ്വീകരിക്കണം.

പ്രകൃതിക്ഷോഭ സാഹചര്യങ്ങൾ നേരിടുന്നതിനായി പാലാ നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വെള്ളം കയറാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സജ്ജരാകുകയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.
– മായ രാഹുൽ
ആക്ടിങ് ചെയർപേഴ്സൺ
പാലാ നഗരസഭ