Kerala

അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ

 

 

അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീ

പാലാ : അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പൊതുജനന താൽപര്യാർത്ഥമുള്ള നിയമ പോരാട്ടങ്ങൾ ഫലം കാണുന്നു പാലാ ജനറൽ ആശുപത്രിയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ അധികാര സ്ഥാപനങ്ങളിലും നിയമ വിദ്യാർത്ഥിയായ അനൂപ ബോസ് പരാതി സമർപ്പിച്ചിരുന്നു.

എന്നാൽ അധികാരികൾ കൈയ്യേറിക്കാർക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വീതി കൂട്ടി തുടങ്ങിയപ്പോഴാണ് അധികാരികൾക്ക് കണ്ണിന് കാഴ്ചയുണ്ടായതെന്ന് അനൂപ് ബോസ് കുറ്റപ്പെടുത്തുന്നു. കൈയ്യേറ്റക്കാർ കോൺക്രീറ്റ് ചെയ്താണ് കൈയ്യേറ്റം ബലപ്പെടുത്തുന്നത്. മുൻസിപ്പാലിറ്റി നൽകിയ ബങ്കിൻ്റെ മറപിടിച്ചാണ് കൈച്ചേറ്റങ്ങൾ ഒക്കെയും കൊട്ടാര മറ്റത്ത് അനുവദിച്ച ബങ്ക് പോലും ആശുപത്രിക്ക് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈ കൈയ്യേറ്റങ്ങൾക്ക് ഒക്കെയും വൈദ്യുതി വകുപ്പ് വൈദ്യുതി കണക്ഷനും നൽകിയിട്ടുണ്ട്. നഗരസഭയുടെ ലണ്ടൻ ബ്രിഡ്ജിന് KSEB കണക്ഷൻ നൽകാൻ മടിക്കുമ്പോളാണ് കൈയ്യേറ്റങ്ങൾക്ക് കണക്ഷൻ നൽകിയിരിക്കുന്നതെന്ന് അനൂപ് ബോഡ് കുറ്റപ്പെടുത്തുന്നു.

ഇന്നലെ ചേർന്ന നഗരസഭാ പ്രതിനിധികളുടെയും , റവന്യു അധികാരികളുടെയും യോഗത്തിൽ വച്ച് കോട്ടയം ജില്ലാ കളക്ടർ ടിക്കാറാം മീണ പാലാ ജനറൽ ആശുപത്രിയിലെ കൈയ്യേറ്റങ്ങളെല്ലാം പൊളിച്ച് മാററമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരിക്കയാണ്. അവരെ പുനരധിവസിപ്പിക്കുന്ന കാര്യം നഗരസഭ കൂടി തീരുമാനിക്കുമെന്ന് പാലാ നഗരസഭ ചെയർപേഴ്സൻ മായാ രാഹുൽ അഭിപ്രായപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top