Kerala

സൂംബ ഡാൻസ് വിവാദം; മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസിക

സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിൽ വിമർശനം ഉന്നയിച്ച മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസിക യോഗനാദം. വിവരദോഷികളായ പുരോഹിതന്മാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്ന് എഡിറ്റോറിയലിൽ പരാമർശം.

ഇവരുടെ ജല്പനങ്ങൾ കേട്ടാൽ കേരളം ഏതോ അറബിരാജ്യമാണെന്ന് തോന്നും. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവിഷ്കരിച്ചതല്ല സൂംബ. മലപ്പുറത്തെ മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെയും ഇത്തരക്കാർ രംഗത്തുവന്നു. എല്ലാ മതങ്ങളും ഇത്തരം ആവശ്യങ്ങളുമായി രംഗത്ത് വന്നാൽ അത് ദോഷം ഉണ്ടാക്കുമെന്നും എഡിറ്റോറിയത്തിൽ പറയുന്നു.

വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വർഗീയതയുടെ നിറം കൊടുത്താൽ അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ പരിശീലകർ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top