വയനാട് ദുരന്തത്തിന് സഹായം തേടി കേന്ദ്രത്തിനുള്ള കേരള പ്രൊപ്പോസല്‍ വന്‍ വിവാദമായിരുന്നു. ഇതില്‍ 359 മൃതദേഹങ്ങൾ മറവ് ചെയ്യാൻ 2,76, 75,000 ആയിരുന്നു കേരളം എസ്റ്റിമേറ്റിൽ കാണിച്ചത്. വൊളൻ്റിയേഴ്സിന് ഭക്ഷണവും വെള്ളവും നൽകിയതിന് 10 കോടി, താമസത്തിന് 15 കോടി, റെയിൻ കോട്ട്, കുട, ടോർച്ച് വാങ്ങാൻ 2.98 കോടി എന്നിങ്ങനെയാണ് ചിലവ് കാണിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തി.
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ നടത്തിയതിന് 19,67,740 രൂപ ചെലവായെന്നാണ് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത്. 231 മൃതദേഹങ്ങൾ, 222 ശരീരഭാഗങ്ങൾ എന്നിവ കണ്ടെത്തി. ഇതിൽ 172 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും നേരിൽ പരിശോധിച്ച് ബന്ധുക്കൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവ്വത പ്രാർത്ഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ തയ്യാറാക്കിയ പൊതു ശ്മാശാനത്തിൽ സംസ്കരിച്ചു. -മന്ത്രി വ്യക്തമാക്കി. അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിനാണ് മറുപടി.