Kerala

മദ്യനികുതി ഇളവ് പിന്‍വലിക്കണം; യുഡിഎഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തില്ല; ആഞ്ഞടിച്ച് വിഎം സുധീരന്‍

ആലപ്പുഴ: വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു.

അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്‌സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്.

മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തില്‍ പെടുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top