മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനക്കാരനായ ഭര്‍ത്താവിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്.

എളങ്കൂറല്‍ സ്വദേശിനി വിഷ്ണുജയുടെ ആത്മഹത്യയിലാണ് നടപടിയുണ്ടായിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഭര്‍ത്താവ് പ്രഭിനെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ പ്രഭിന്‍ നിലവില്‍ റിമാന്‍ഡിലാണ്.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. സൗന്ദര്യം കുറഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞാണ് പ്രഭിന്‍ വിഷ്ണുജയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നത്. വിഷ്ണുജയുടെ മരണത്തിന് പിന്നാലെ വിഷ്ണുജയുടെ സുഹൃത്തുക്കള്‍ പ്രഭിന്റെ ക്രൂരത സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

