കഴിഞ്ഞ ദിവസങ്ങളില്‍ നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നിരുന്നു. നടി സായ് ധൻഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം.

എന്നാല്‍ വിവാഹത്തെ കുറിച്ച്‌പരന്ന വാർത്തകള്‍ അഭ്യൂഹമല്ലെന്നും യഥാർത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തല്‍. വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓഡിയോ ലോഞ്ച് വേദിയില്‍ പറഞ്ഞു.

നടികർ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷൻ) ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താൻ വിവാഹം കഴിക്കൂവെന്നായിരുന്നു നടൻ മുമ്പ് പറഞ്ഞത്. നടികർ സംഘത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു അഭിമുഖത്തില്‍ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘അതെ, ഞാൻ ആളെ കണ്ടെത്തി.
വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാൻ ഉടൻ പ്രഖ്യാപിക്കും.’- എന്നാണ് നടൻ പറഞ്ഞത്.

