പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീർഥാടക ഷോക്കേറ്റ് മരിച്ചു.

തെലങ്കാന മഹബുബ്നഗർ ഗോപാല്‍പേട്ട മണ്ഡല്‍ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കില്‍ നിന്നാണ് ഭരതമ്മക്ക് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റില്‍ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

