കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുടുംബം രംഗത്ത്. വിപിൻ ആത്മഹത്യാ ചെയ്യാൻ സാധ്യത ഇല്ല എന്ന് ബന്ധു എം വി മാത്യൂസ് വ്യക്തമാക്കി.

മകളെ കോളജിൽ കൊണ്ട് വിടാൻ വരും എന്ന് പറഞ്ഞാണ് വിപിൻ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നും, വിപിൻ കിടക്കാറുള്ള മുറി അലങ്കോലപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധു പറഞ്ഞു. ഫോണിൽ യൂട്യൂബ് പ്ലേ ചെയ്തിരിക്കുന്ന നിലയിലായിരുന്നുവെന്നും അതിനാൽ ഫാമിലെ ചില അസ്വഭാവികതകൾ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറെ നാളുകളായി വിപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ കൂട്ടിചേർത്തു.

