Kerala

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

ഇന്നും നാളെയും ഏതാനും ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്്ക്കുള്ള സാധ്യതയുള്ളത്. തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണ് കാലവര്‍ഷം ദുര്‍ബലമാകുന്നു എന്ന സൂചന നല്‍കിയത്.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ പ്രവചനത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top