നിലമ്പൂര്‍: ആര് യുഡിഎഫിന് വോട്ട് നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ട് സ്വീകരിക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടില്ല. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എല്‍ഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ഭരണനയങ്ങള്‍ ജനങ്ങള്‍ക്കെതിരാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.
അതില്‍ ശക്തികേന്ദ്രങ്ങളായിട്ടുള്ള ആരുടേയും വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിന്റെ പേരില്‍ ഒരു പിന്തുണയും നഷ്ടപ്പെട്ടില്ല. വര്‍ദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

