കോഴിക്കോട് കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് 195 ഗ്രാം എംഡിഎംഎ പിടികൂടി. കടുപ്പിനിയിലെ ലോഡ്ജിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന യുവാവ് പിടിയിലായത്. ക്രിമിനൽ കേസ് പ്രതിയായ ജാവേദ്ഖാൻ 4 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

അതേസമയം, കഴിഞ്ഞ ദിവസം എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടിയിരുന്നു.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
