കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വന്യമൃഗങ്ങൾക്ക് ജാതി ബോധമുണ്ടോ, ആന നായരുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു.

മൃഗങ്ങൾക്ക് ജാതിയും മതവുമൊന്നുമില്ല, ആരെ കണ്ടാലും ചവിട്ടും. ഇപ്പോൾ ഇവിടെ ആന ആരെയെങ്കിലും ചവിട്ടിയാൽ, അത് പിണറായി വിജയൻ്റെ ആനയാണെന്ന് പറയും. ഭാഗ്യത്തിന് കൊയിലാണ്ടിയിൽ മൂന്ന് പേരെ കൊന്ന ആനകൾ പിണറായിയുടെ ആനയല്ലെന്ന് പറഞ്ഞു, അതിൽ നന്ദിയുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ കോഴിക്കോട് സിപിഐഎം നടത്തിയ ആദായ നികുതി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.

