Kerala

ശമ്പളം പോരാ ,കിമ്പളവും വേണം, കൈക്കൂലി വീരൻ റവന്യു ഇൻസ്പെക്ടർ വിജിലൻസ് ഒരുക്കിയ കെണിയിൽ വീണു

കൈക്കൂലി വാങ്ങവേ റെവന്യ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി യിലെ റെവന്യു ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം.പി യെ കൈക്കൂലി വാങ്ങവേ ഇന്ന് (29.05.2024) വിജിലൻസ് പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000/- രൂപ കൈക്കൂലിയാണ് ചോദിച്ച് വാങ്ങിയത്. പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകൾ വാങ്ങിയ വസ്തുവിൽ ഉള്ള വീടിൻ്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒൻപതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു.

പല പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണൻ തിരക്കാനെന്നും നാളെ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഓഫീസിൽ ചെന്നപ്പോൾ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോൾ 2000/- രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറം വിജിലൻസ് യൂണിറ്റ്‌ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ഫിറോസ് എം ഷെഫിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി ഇന്ന് (29.05.2024) വൈകിട്ട് 5.00 മണിയോടെ സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനിൽ നിന്നും ഉണ്ണികൃഷ്ണൻ 2000/- கெணுவி വാങ്ങവേ പിടിയിലാവുകയായിരുന്നു.

വിജിലൻസ് വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. ഗിരീഷ് കുമാർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീ. ശ്രീനിവാസൻ, ശ്രീ. സജി, ശ്രീ.മോഹന കൃഷ്ണൻ, ശ്രീ മധുസൂധനൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്രീ വിജയകുമാർ, ശ്രീ അഭിജിത്ത്, ശ്രീ രാജീവ്, ശ്രീ.സന്തോഷ്, ശ്രീ. സുബിൻ, ശ്രീമതി. രത്നകുമാരി എന്നിവരുമുണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top