പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


വേടന് എതിരെയുള്ള കെപി ശശികലയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. കഞ്ചാവോളി എന്ന് വിശേഷിപ്പിച്ചാണ് ഒരു പൊതുപരിപാടിയില്‍ ശശികല വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ അധിക്ഷേപിച്ചത്. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികവര്‍ഗക്കാരുടെയും പട്ടിക ജാതിക്കാരുടെയും തനതായ കലാരൂപം എന്ന് ശശികല ചോദിച്ചിരുന്നു. ശശികലയുടെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഒരു വശത്ത് വേടനെ അനുകൂലിച്ചും ശശികലയെ വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മറ്റൊരു വിഭാഗം ശശികലയുടെ വാക്കുകളെ പിന്തുണയ്ക്കുന്നുമുണ്ട്.

