Kerala

കള്ളക്കടല്‍ പ്രതിഭാസം; മൂന്ന് ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യത

കോഴിക്കോട് ജില്ലയിൽ ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ ഇന്ന് രാത്രി 08.30 മുതൽ നാളെ രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെയും; കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും ഇന്ന് വൈകിട്ട് 05.30 മുതൽ നാളെ രാത്രി 08.30 വരെ 2.2 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

ഇന്ന് രാത്രി 11.30 വരെ എറണാകുളം മുനമ്പം FH മുതൽ മുറവക്കാട് വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കോഴിക്കോട് ചോമ്പാല FH മുതൽ രാമനാട്ടുകര വരെയും 0.8 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം എന്നാണ് ജാഗ്രതാ നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top