തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണ്.

15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയത്. നിയമസഭാ ചെലവാക്കാൻ അനുമതി നൽകിയ പണം നിയമം ലംഘിച്ചു കൊണ്ടാണ് പദ്ധതികൾ വെട്ടികുറച്ചത്. ഭരണാഘടനാ വിരുദ്ധമായ നടപടിയാണ് ഗവൺമെന്റ് ചെയ്തത്.
ന്യൂനപക്ഷ സ്കോളർഷിപ്പികൾ വെട്ടി ചുരുക്കിയത് കൂടാതെ പട്ടിക ജാതി വർഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ടെ’ന്ന് വി ഡി സതീശൻ പറഞ്ഞു.
