വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന് പരാതി. വാരാണസി – ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിനിലാണ് വെള്ളം സീറ്റിലേക്ക് ഒഴുകിയത്.

എസിയുടെ ഭാഗത്ത് നിന്ന് വെള്ളം സീറ്റിലേക്ക് വീണുവെന്നാണ് വിവരം. എസി പ്രവർത്തിച്ചില്ല എന്നും യാത്രക്കാർ പരാതി അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ട് ചില യാത്രക്കാർ രംഗത്തു് വന്നു.

ചോർച്ച എസിയുടെ തകരാറാണ് കാരണമെന്ന് റെയിൽവേ വിശദീകരിച്ചു. സാധാരണ പരിശോധന പൂർത്തിയായിരുന്നുവെന്നും റെയിൽവേ അറിയിച്ചു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

