വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 40 പേർക്ക് പരുക്കുണ്ട്. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലർച്ചെ 12.30നായിരുന്നു അപകടം.വാൽപ്പാറയ്ക്ക് സമീപം കവേഴ്‌സ് എസ്റ്റേറ്റ് ഭാഗത്ത് 33-ാം കൊണ്ടായി സൂചി വലയിലെ 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ 72 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാരമായി പരുക്കേറ്റ ഡ്രൈവർ ഗണേശനെ കൂടുതൽ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

