Kottayam

വല പൊട്ടിച്ച് ചാടിയ കൊമ്പൻ സ്രാവുകളെ പിടിക്കാൻ ഉരുക്ക് വലയൊരുക്കി വലവൂർ സഹകരണ ബാങ്ക്

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ അധികതുംഗ  പഥത്തിലൊരു രാജ്ഞി കണക്കയെ വിരാജിച്ചിരുന്ന സഹകരണ ബാങ്കാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്തിലെ വലവൂർ സർവ്വീസ് സഹകരണ ബാങ്ക്. പാലായിലെ തന്നെ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്കും ,വലവൂർ സർവ്വീസ് സഹകരണ ബാങ്കും സംസ്ഥാനത്തെ തന്നെ പ്രമുഖ സർവ്വീസ് സഹകരണ ബാങ്കുകളായിരുന്നു.

സഹകാരികൾ നേതാക്കളെ വിശ്വസിച്ച് കണ്ണും പൂട്ടി തങ്ങളുടെ നിക്ഷേപങ്ങൾ വലവൂർ ബാങ്കിലും ,കിഴതടിയൂർ ബാങ്കിലും നിക്ഷേപിച്ചു . നിക്ഷേപങ്ങൾ കുന്നുകൂടി. അത് 500 കോടി ക്കും മുകളിലായപ്പോളാണ് നേതാക്കളിൽ പലപല സാമ്പത്തിക വിചാരങ്ങളും;വികാരങ്ങളും  ഉടലെടുത്തത്. വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ ഒരു ഡയറക്ട് ബോർഡ് മെംബർ ഒരിക്കൽ കോട്ടയം മീഡിയാ ലേഖകനോട് പറഞ്ഞു മെംബറെ ആധാർ കാർഡിൻ്റെ ഒരു കോപ്പിയും ,രണ്ട് ഫോട്ടോയും തന്നേരെ നാളെ 25 ലക്ഷം രൂപാ തന്നേക്കാം, എന്നിട്ട് നമുക്ക് ആ കാശ് കൊണ്ട് കമ്പത്ത് പോത്ത് ഫാമിൽ മുടക്കാം ,പിന്നെ റെഡ് ലേഡി പപ്പായ കൃഷിയിലും മുടക്കും. അതും കമ്പത്ത് തന്നെയാ .ഒറ്റ വർഷം കൊണ്ട് മുടക്ക് മുതൽ ഊരാം പിന്നെ കിട്ടുന്നതെല്ലാം ലാഭമാ.സ്വന്തമായി കുഴിയും ,കുളവും ഉള്ള സഹകാരി പറഞ്ഞത്  വിശ്വസിച്ച പല മെംബർമാരുടെയും 25 ലക്ഷം രൂപാ പോയി.വെള്ളപൊക്കത്തിൽ ഉരുൾപൊട്ടി പോത്തും ചത്തു.കൂടെ റെഡ് ലേഡി പപ്പായ കളും ഒഴുകി പോയി.നേതാവിന് പോയത് ഒരു വാക്ക് പോയ മെംബർമാർക്ക് 25 ലക്ഷവും അതിൻ്റെ പലിശയും .

കെടുകാര്യസ്ഥത ഇങ്ങനെ നീണ്ടപ്പോൾ ഒരു ഡയറക്ടർ ബോർഡ് മെംബർ 2017 മുതൽ ബന്ധുക്കാരോട് അടക്കം പറഞ്ഞു. വലവൂർ ബാങ്കിൻ്റെ പോക്ക് ശരിയല്ല ,നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ പിൻവലിച്ചോണം കേട്ടോ പലരും പിൻവലിച്ചെങ്കിലും ,വലവൂർ ബാങ്ക് ഒരു ടൈറ്റാനിക്കാണ്  അത് ഒരിക്കലും തകരില്ല എന്ന് വിചാരിച്ചവരാണ് ബാങ്ക് പൊട്ടിയപ്പോൾ വെള്ളത്തിലായത്.ചികിത്സക്കുള്ള പണം നിക്ഷേപിച്ചവരുടെ കാര്യമാണ് ഏറെ കഷ് ത്തിലായത്. മക്കളെ കെട്ടിക്കാൻ വച്ചിരുന്ന പണമെടുത്ത് ബാങ്കിൽ നിക്ഷേപിച്ചവരുടെ കാര്യം ഏറെ കഷ്ടത്തിലായി. സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തവർ ,മക്കളുടെ പഠനത്തിന് പണം നിക്ഷേപിച്ചവരുടെയൊക്കെ ദീനരോധങ്ങൾ വലവൂരിൽ നിന്നും ഇപ്പോൾ ഉയരുകയാണ്.

വലവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡണ്ട് തന്നെ കോടികളാണ് കത്സിത തന്ത്രങ്ങളിലൂടെ തട്ടിയെടുത്തത് .ഇപ്പോൾ പ്രസിഡണ്ടിൻ്റെ പേരിൽ സ്ഥലം ഒന്നുമില്ല .മറ്റൊരു വില്ലൻ കരുർ പഞ്ചായത്ത് ഉപമുഖ്യമന്ത്രിയാണ്. അദ്ദേഹം കോടികൾ തട്ടിയെടുത്തത് വെറും അഞ്ച് സെൻ്റ് മാത്രമുള്ള ഒരു കർഷക തൊഴിലാളിയുടെ പേരിലാണ്.അദേഹം ബാങ്കിന് സമീപമുള്ള കിണറ്റിൻ  കരയിൽ എപ്പോഴും കാണാം. തനിക്കിട്ട് തട്ട് കിട്ടാതിരിക്കാൻ ഉപമുഖ്യമന്ത്രി കാട്ടിക്കൂട്ടിയത് ക്രിമിനൽ കുറ്റമാണെന്ന് നിയമ വിദഗ്ദർ പറയുന്നു.

ഇന്നലെ ബാങ്കിലെ ഉദ്യോഗസ്ഥർ വീട്ടിൽ ചെന്ന് നോട്ടീസ് ഒട്ടിച്ചപ്പോൾ ചില സഹകാരി നേതാക്കൾ പൊട്ടിത്തെറിച്ചതായാണ് കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ മനസിലായത്. എന്നാൽ ബാങ്കിനെ പറ്റിച്ചവർക്ക് ജയിലറ സമ്മാനം നൽകുമെന്ന് ഉറപ്പിച്ചാണ് വലവൂർ സർവ്വീസ് ബാങ്ക് അധികാരികൾ ഇന്നലെ മുതൽ ഇറങ്ങി തിരിച്ചത്.

ഉടൻ പ്രസിദ്ധീകരിക്കുന്നു.

വലവൂരിലെ സഹകരണ കാട്ടു കള്ളൻമാരുടെ കൂടെ കൂട്ട് കൂടിയതാരൊക്കെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top