തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്ത് റാഗിംഗ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

റാഗിംഗ് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് ആറുമാസത്തിനകം നടപ്പിലാക്കുമെന്ന് പറഞ്ഞ മന്ത്രി
സ്പെഷ്യൽ റൂൾ തയ്യാറായി കഴിഞ്ഞെന്നും അടുത്ത വിദ്യാഭ്യാസ വർഷത്തിന് മുമ്പായി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു

