Kerala

വി ഡി സതീശന്റെ ജില്ലാ പര്യടന പരിപാടിക്ക് തുടക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലാ പര്യടന പരിപാടിക്ക് തുടക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് 14 ജില്ലകളിലും പര്യടനം നടത്തുന്നത്. മുഴുവന്‍ ജില്ലകളിലെയും നേതൃയോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിലയിരുത്തും.

കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃ യോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top