കൊച്ചി: വിദേശ പ്രതിനിധി സംഘത്തിൽ തരൂർ ഉൾപ്പെട്ട വിവാദത്തിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തരൂർ വർക്കിങ് കമ്മിറ്റി അംഗമാണ്.

അതുകൊണ്ട് കേന്ദ്ര നേതൃത്വമാണ് മറുപടി പറയേണ്ടത്. സംസ്ഥാന നേതൃത്വം അഭിപ്രായം പറയേണ്ടതില്ല. ഹൈക്കമാൻഡ് നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റേത് എന്നും വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ഒരിക്കലും ബാധിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്.

