ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം, ദലേൽനഗർ, ഉമർത്താലി സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ അജ്ഞാതരായ അക്രമികൾ എർത്തിംഗ് വയർ ഉപയോഗിച്ച് മരക്കഷണങ്ങൾ കെട്ടിയതായി പൊലിസ് പറഞ്ഞു.

ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയും റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

