പ്രൊഫഷണൽ മാനേജറെ ക്രൂരമായി മർദിച്ചു എന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്. മറ്റൊരാളുടെ സിനിമ നല്ലതാണെന്ന് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് മൊഴി.

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രം വിജയമായിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയം ആയി. ഇതിന്റെ മനോവിഷമത്തിൽ ഇരിക്കെയാണ് മാനേജർ മറ്റൊരു സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ ഇട്ടത്.

ഇതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത് എന്നും അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ കാരണം എന്നും മൊഴിയിൽ പറയുന്നു. മർദനത്തിൽ ടൊവിനോ വാങ്ങി നൽകിയ സൺഗ്ലാസ് പൊട്ടിയെന്നും മാനേജർ പറയുന്നു.

