മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയും ഇനി നിർമല സീതാരാമന് സ്വന്തം.

മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. മോദിയുടെ മൂന്നാം സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ ഇരുവരുടേയും ബജറ്റ് അവതരിപ്പിച്ച റെക്കോഡ് നിർമല സീതാരാമൻ്റെ പേരിലാകും.

