കേന്ദ്ര ബജറ്റ് അവതരണം പൂര്‍ത്തിയായി. സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ചെലവ് കൂടിയതും ചെലവ് കുറഞ്ഞതുമായ ഉത്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യങ്ങളാണ്.


ഈ ബഡ്ജറ്റിന് പിന്നാലെ വില കുറയുന്ന സാധനങ്ങൾ എന്തൊക്കെ?
കാൻസർ, ക്രോണിക് രോഗങ്ങൾക്കുള്ള മരുന്നുകൾ, 36 ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
ഇലക്ട്രോണിക് സാധനങ്ങൾ- അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. കൊബാൾട്ട് പൗഡർ, ലിഥിയം അയൺ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവയും 12 നിർണായക ധാതുക്കളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.
ഇലക്ട്രിക് വാഹനങ്ങൾ- ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന 28ഓളം സാധനങ്ങളെയും ഒഴിവാക്കി.

