ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം.

കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.

ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.

