തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾക്കാണ് തർക്കങ്ങളിൽ ആശങ്കയുള്ളത്.

ഘടകക്ഷികൾ തങ്ങളുടെ ആശങ്ക ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കത്തിനിടെയാണ് ഘടകകക്ഷികളുടെ ഇടപെടൽ.

