തിരുവനന്തപുരം: നിർണായക യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനമാണ് മുഖ്യ അജണ്ട. മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനാണ് ശ്രമം. ലീഗിന് സീറ്റ് നൽകേണ്ടതില്ലെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകും. വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗം അവലോകനം ചെയ്യും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺൻ്റോൺമെൻ്റ് ഹൗസ്സിലാണ് യോഗം ചേരുക.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)