തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് സന്ദേശം നല്‍കിത്തുടങ്ങി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിൽ ആണ് പ്രതിസന്ധി.

മാസങ്ങളായി ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികൾ ആണ് പ്രതിസന്ധിയിൽ ആയത്. ഇന്നും നാളെയും അവധി ദിവസമായതിനാല്‍ അടിയന്തര പര്‍ച്ചേസ് നടക്കില്ല. ഉപകരണങ്ങള്‍ എത്തിക്കാതെ ശസ്ത്രക്രിയ നടക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയ മുടങ്ങില്ലെന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അധികൃതരുടെ വിശദീകരണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല.
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റു വിഭാഗങ്ങളെയും വൈകാതെ ബാധിക്കുമെന്നും ഡോക്ടേഴ്‌സ് പറയുന്നു. ആശുപത്രിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

