Kerala

ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും അവധിയില്ലാതെ സെക്രട്ടറിയേറ്റ് സമരങ്ങൾ

തിരുവനന്തപുരം: തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങൾക്ക് അവധിയില്ല. സർ‍ക്കാർ അവഗണനയിൽ പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

കെഎസ്ആർടിസി പെൻഷൻകാർക്ക് ഉത്സവ അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കെഎസ്ആർടിസി പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരവുമായി സെക്രട്ടറിയേറ്റ് പടിക്കലെത്തി. കരാർ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിലുള്ള കാല താമസം ഉന്നയിച്ച് കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ ഇലയിൽ മണ്ണ് വിളമ്പിയും പ്രതിഷേധിച്ചു.

ഓണം അലവൻസ് നിഷേധിച്ചതിൽ മണ്ണ് കഞ്ഞി സമരവുമായി കെഎസ്ആർടിസി ജീവനക്കാരും എത്തിയതോടെ തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് പരിസരം സമരംകൊണ്ട് ബഹളമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top