വാഷിംങ്ടൺ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു ട്രംപ് പറഞ്ഞു. പക്ഷേ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രസിഡന്റ് ആവർത്തിച്ചു. ആണവ പദ്ധതി തടയുന്നതിനായി ഇറാൻ അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന് ഒരു ആണവ ബോംബ് നിർമ്മിക്കാൻ കഴിയില്ല. ഇറാനുമായുളള ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ നിരവധി ഇറാനിയൻ നേതാക്കൾ മരിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് മുമ്പ് ഇസ്രയേൽ വിവരം അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ആണവ ചർച്ച ഈ ഞായറാഴ്ച ഒമാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

