തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 11 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ.

ഇവരിൽ അഞ്ചു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 6 പേരുടെ നില തൃപ്തികരം. 3 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതായും ജില്ലാ കളക്ടർ വ്യക്തമാക്കി.
അഞ്ചു പേരുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞു. രണ്ട് പേരുടെ മൃതദേഹം തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ രണ്ട് മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്ന് കൂടുതൽ ഡോക്ടർമാർ എത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ പറഞ്ഞു.