Kerala

മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാടകീയരംഗങ്ങള്‍

തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.

തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്.

സമ്മേളനം തുടങ്ങുന്നതിനുമുന്‍പ് മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തിയ യുവതി തന്റെ പരാതിക്ക് ആദ്യം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിമാര്‍ക്കുമുന്‍പില്‍ യുവതി തന്റെ നില്‍പ്പ് സമരം ഏറെ നേരത്തേക്ക് തുടര്‍ന്നു. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതര്‍ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അവര്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുന്നില്‍ നിലയുറപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top