കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുകയും മരങ്ങൾ പൊട്ടിവീഴുകയും ചെയ്തതിനാൽ വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു.

രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു -തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂർ വൈകി ഓടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.

മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ഗോരക്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും നിലവിൽ വൈകി ഓടുകയാണ്.
മംഗലാപുരം -ചെന്നൈ താംബരം എഗ്മൂർ എക്സ്പ്രസും ഏറനാട് എക്സ്പ്രസും വൈകിയോടുകയാണ്.

