കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിൻ സവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണിത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ശബരിമല തീർഥാടകർക്കായി 416 സ്പെഷ്യൽ സർവീസുകളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ എസ്എംബിടി ടെർമിനലിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
23ന് രാത്രി 11ന് ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ഈ മാസം 23നും 30നും ചെന്നൈയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഉണ്ടാകും.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)