മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും. യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി.

,ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. യോഗത്തിലെ തീരുമാനങ്ങള്‍ മണ്ഡലം പ്രസിഡന്റ് ഇ എ സുകു മാധ്യമങ്ങളോട് വിശദീകരിച്ചു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ യുഡിഎഫിന് രണ്ട് ദിവസത്തെ സമയം നല്‍കുന്നുവെന്ന് സുകു പറഞ്ഞു. തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണമെന്നതാണ് തൃണമൂലിന്റെ പ്രധാന ആവശ്യം. ഘടക കക്ഷിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

