Kerala

വന്യജീവി ആക്രമണത്തിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വർധിക്കുന്നു; നഷ്ടപരിഹാരം നൽകിയാൽ തീരുന്നതല്ല പ്രശ്നം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത

പത്തനംതിട്ട; തുലാപ്പള്ളിയിൽ ഇന്നലെ ഒരാളെ കാട്ടാന ചവിട്ടികൊന്ന സംഭവത്തിൽ പ്രതികരിച്ച് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത. വന്യജീവി ആക്രമണത്തിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വർധിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന നിസ്സംഗത ആശങ്കാജനകം. കൊല്ലപ്പെടുന്ന ഓരോ മനുഷ്യജീവനും കേവലം ചില നഷ്ടപരിഹാരത്തുക നൽകി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുന്ന രീതി തിരുത്താൻ സർക്കാർ തയാറാവണം. വന്യജീവികൾ നാട്ടിലിറങ്ങി നിരപരാധികളെ കൊല്ലുന്നതു തടയാനുള്ള നടപടികളാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ നേരത്തെയും നിലപാട് പറഞ്ഞിട്ടുണ്ട് മാർത്തോമാ സഭ. മാരമൺ കൺവെൻഷൻ യോഗത്തിലും സഭ നിലപാട് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ ശവ സംസ്കാരം നാളെ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top