ആലപ്പുഴ: വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്.

കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിൻ്റേതെന്ന് തോമസ് ഐസക് പറഞ്ഞു. ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
‘കേന്ദ്രമനുഭവിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ആന്ധ്ര അടക്കമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ദീര്‍ഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും’, തോമസ് ഐസക് പറഞ്ഞു.

