കൊച്ചി: ആലുവയിൽ ബസ്സിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മാരി (24), ദേവി (29) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആലുവ എറണാകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം നടന്നത്. എൻഎഡി വഴി പോകുന്ന ബസ്സിൽ കയറിയ ഇരുവരും സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ച 8000 രൂപ മോഷ്ടിക്കുകയായിരുന്നു. ഈ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മോഷണം നടത്തിയ കേസുകളിൽ പ്രതികളാണ് ഇരുവരും.


