തിരുവനന്തപുരം: കോൺഗ്രസ്സ് ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ അനുനയ നീക്കത്തിന് പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചത്. തരൂരിൻ്റെ ഈ പ്രതികരണത്തിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.
പഴയ നിലപാടിൽ മാറ്റമില്ലെന്ന് തരൂർ കടുപ്പിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. തരൂരിൻ്റെ നിലപാടിൽ ഇനി പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പരസ്യ ചർച്ചകൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തരൂരിനെ അവഗണിക്കാനും നേതൃത്വത്തിൻ്റെ തീരുമാനം. തരൂരിന്റെ നീക്കം നിരീക്ഷിക്കാനും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ തീരുമാനം. തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷക്കാനാണ് കോൺഗ്രസ് നീക്കം.

