Kerala

പിണറായിക്ക് ബലി കൊടുക്കാൻ കിട്ടിയ ഒരു കുട്ടിയാണ് എം സ്വരാജ്: നജീബ് കാന്തപുരം

ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ കോൺഗ്രസ്സ് പ്രവർത്തകരെക്കാൾ വാശിയാണ് ലീഗുകാർക്കെന്ന് നജീബ് കാന്തപുരം. ഒരു സ്വതന്ത്രനെ കിട്ടാതെ അവസാനം ഗതികെട്ട് ഇറക്കിയ സ്ഥാനാർത്ഥിയാണ് എം സ്വരാജ്. സോണിയാ ഗാന്ധിയുടെ വോട്ടിങ്ങ് പാറ്റേണിലേക്ക് ഈ തെരഞ്ഞെടുപ്പ മാറും.

ഇടത്പക്ഷ പ്രവർത്തകരുടെ പിന്തുണ ഞങ്ങൾക്ക് ഉണ്ട്. BJPക്ക് വേണ്ടി നിലക്കൊള്ളുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. BJP ഭാരവാഹികളെക്കാൾ ആത്മാർത്ഥയാണ് വർഗ്ഗീയത പ്രചരിപ്പിക്കാൻ മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി മലപ്പുറം പരാമർശം നടത്തുമ്പോൾ എം സ്വരാജ് എവിടെയാണ്.

അദ്ധേഹം ഒരു മലപ്പുറംകാരൻ ആണല്ലോ. എം സ്വരാജ് മുഖ്യമന്ത്രിയുടെ D കമ്പനിയിലെ ഒരു ടൂൾമാത്രമാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കുമതി ചെയ്ത ഒരു ഓഫീസറാണ് എം സ്വരാജ്. സ്വന്തം രക്കസാക്ഷിത്വത്തിന് വേണ്ടിയാണ് സ്വരാജ് നിലമ്പൂരിലേക്ക് വന്നത്.

സ്വതന്ത്രനെ കിട്ടാത്തതിനാൽ ബലി കൊടുക്കാൻ കിട്ടിയ ഒരു കുട്ടിയാണ് പിണറായിക്ക് എം സ്വരാജ്. സ്വരാജ് പിണാറായിക്ക് വേണ്ടി രക്കസാക്ഷിയാവുകയാണെന്നും നജീബ് കാന്തപുരം കൂട്ടിച്ചേർത്തു. അൻവർ എഫക്ട് ഇല്ലാ എന്ന് പറയുന്നില്ല.

അൻവർ ഉയർത്തിയ രാഷ്ട്രീയമാണ് ഞങ്ങളും ഉയർത്തുന്നത്. അൻവർ ഉയർത്തിയ പ്രശ്നങ്ങൾ മുമ്പ് UDF ഉയർത്തിയ കാര്യങ്ങളാണ്. അൻവറിൻ്റെ വോട്ട് ആരെയാണ് ബാധിക്കുക എന്നത് ഫലം വരുമ്പോൾ അറിയാം. അൻവർ ഉയർത്തിയ രാഷ്ട്രീയം വിജയിക്കണമെങ്കിൽ ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്യണമെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top