കൊച്ചി: അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം നല്‍കിയ അതുല്യ പ്രതിഭയാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു.

സിനിമയില്‍ ഇനിയും കീഴടക്കാന്‍ കഴിയാത്ത ഹാസ്യ രാജാക്കന്മാരുണ്ട്. അവരില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ആളാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ എത്തി സലിം കുമാറിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സലിം കുമാറിന്റെ രാഷ്ട്രീയവുമായി ചേര്‍ന്നുപോകുന്നതല്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ നേതാക്കളെ സ്‌നേഹിക്കുന്നതിലും കൂടുതലും തന്നെ സ്‌നേഹിച്ചു. ആ ഒരു ബന്ധമാണ് അറ്റുപോയത്. വേര്‍പെട്ട് പോകുന്നവന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവനാണെങ്കില്‍ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. ഒരു ജനതയ്ക്ക് വലിയൊരു സന്ദേശം അവശേഷിപ്പിച്ചാണ് സലിം കുമാര്‍ യാത്രയാകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.